പ്രിയപ്പെട്ട സുഹൃത്തേ.... ഇതൊരു പക്ഷേ എന്റെ അനുഭവങ്ങളാകാം.... ഭാവനകളാകാം.... ആരോടും ഉള്ള പകയും വിദ്വേഷവും അല്ല ഈ കുറിപ്പുകള്‍..... മനസ്സില്‍ തോന്നുന്ന പലതും അപ്പപ്പോഴോ പിന്നീടൊ ഒരു സുഹൃത്തിനോടെന്ന പൊലെ ഇവിടെ സംവദിക്കുന്നു... അത്ര മാത്രം... കവിതയോ സാഹിത്യമോ ഇതില്‍ കാണാന്‍ കഴിയില്ല... കാരണം ഞാന്‍ ഒരു കവിയോ സാഹിത്യകാരനോ അല്ല... വിമര്‍ശന-അനുമോദനങ്ങള്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു... ...................................................................................ഏവര്‍ക്കും സ്വാഗതം.................................................................................

2019 ഓഗസ്റ്റ് 18, ഞായറാഴ്‌ച

2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

കാക്ക....

കാക്ക....
സൌന്ദര്യമില്ലെന്ന ഒരൊറ്റ കാരണം കൊണ്ട് നാമെല്ലാം വെറുക്കുന്ന ജീവി....
കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്ന ഒരു പഴമൊഴി തന്നെ നാം ഉണ്ടാക്കിയിരിക്കുന്നു....

പക്ഷേ നാം ഓര്‍ക്കാറില്ല...
ഈ പരിഹസിക്കുന്ന മലയാളി ദിവസം പത്ത് പ്രാവശ്യം കുളിച്ചാല്‍ പോലും
സായിപ്പിന്റെ നിറം കിട്ടില്ലല്ലോ എന്ന്....

പരിസര ശുചീകരണത്തിന്റെ കാര്യത്തില്‍ നമ്മളേക്കാള്‍ എത്രയോ മുന്നിലാണ് കാക്ക....
എല്ലാ ഭക്ഷണ മാലിന്യങ്ങളും സ്വയം ഭക്ഷിച്ച് നമ്മുടെ പരിസരം ശുദ്ധി വരുത്തുന്നു...
വിശന്നു വലഞ്ഞ് അടുക്കളപ്പുറത്തെത്തുന്ന കാക്കയെ കല്ലെറിഞ്ഞോടിക്കുന്ന നമ്മള്‍...
വാലാട്ടിക്കൊണ്ടു മാത്രം സ്നേഹം പ്രകടിപ്പിക്കുന്ന പോമറേനിയന്‍ പട്ടിക്കുഞ്ഞിനു
മൃഷ്ടാന്ന ഭൊജനം നല്‍കുന്നു....
സ്വാര്‍ത്ഥനായ അതേ മനുഷ്യന്‍ തന്നെ
മരിച്ച ആത്മാവിനു മൊക്ഷം ലഭിക്കാന്‍ ബലിക്കാക്കയെ വിരുന്നു വിളിക്കുന്നു....

ഐക്യത്തിന്റെ കാര്യത്തിലും സ്വജനങ്ങളോടുള്ള സ്നേഹത്തിന്റെ കാര്യത്തിലും
കാ‍ക്കകള്‍ എത്രയോ മുന്നില്‍....
ഒരു അപകടം സ്വജനങ്ങള്‍ക്കു നടന്നാല്‍ അവ എല്ലാവരേയും വിളിച്ചു കൂട്ടുന്നു....
ഏറെ ഭക്ഷണം കാണുന്നവയും തന്റെ എല്ലാ സുഹൃത്തുക്കളേയും വിളിച്ചു വരുത്തുന്നു...
അവര്‍ക്കു ജാതിയും മതവുമില്ല... എല്ലാവരും തുല്യര്‍....

അധികഭക്ഷണം മരപ്പൊതിലോ വാഴക്കൂമ്പിനിടയിലോ
നാളെക്കു വേണ്ടി കരുതി വക്കുന്നതും കാക്ക....

കഥകളിലെ കാക്ക കൌശലക്കാരന്‍....
നെയ്യപ്പം കട്ടു തിന്നുന്നവന്‍....
വളര്‍ത്തു പൂച്ച പാ‍ല്‍ കട്ടു കുടിച്ചാലും നമുക്കു പരാതിയില്ല....
ഇഷ്ടമില്ലത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നാണല്ലൊ....

മറ്റുള്ളവരുടെ കുഞ്ഞിനേപ്പൊലും അടയിരുന്ന് വിരിയിച്ച്
വളര്‍ത്തി വലുതാക്കുന്ന മഹാമനസ്കയായ കാ‍ക്ക....
ഇവിടെ സ്വന്തം കുഞ്ഞിനെ സ്നെഹിക്കാന്‍ മടിക്കുന്ന...
കാണാന്‍ പൊലും ഇഷ്ടമില്ലാത്ത ചില മനുഷ്യര്‍....

എന്നിട്ടും നമ്മള്‍ കാക്കകളെ വെറുക്കുന്നു... ആട്ടിയോടിക്കുന്നു...
സ്വയമറിയാതെ വന്ന വൈരൂപ്യത്തിനു പീഡിപ്പിക്കുന്നു....
എന്തിന്റേയും ബാഹ്യസൌന്ദര്യം മാത്രം നോക്കുന്ന നമ്മള്‍
പല മനസ്സിന്റേയും നന്മ അറിയുന്നില്ല....
അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിക്കുന്നു....
മധുരം പൊതിഞ്ഞ വാക്കുകള്‍ക്കും
കൃത്രിമമായുണ്ടാക്കുന്ന വ്യക്തിത്വത്തിനുമാണിവിടെ പ്രാധാന്യം...
നല്ല അഭിനേതാക്കള്‍ക്കേ നല്ല സൌഹൃദം നേടാനാകൂ....
ഇവിടെയെന്നല്ല... എവിടെയും....!!!

2010 സെപ്റ്റംബർ 21, ചൊവ്വാഴ്ച

caring....

caring...
അര്‍ത്ഥമൊന്നുമില്ലാത്ത... അല്ലെങ്കില്‍ ദുഖങ്ങള്‍ മാത്രം നേടാന്‍ കഴിഞ്ഞ ഒരു വാക്ക്...
caring എത്രയൊക്കെ ആത്മാര്‍ത്ഥമായിരുന്നിട്ടും ഒന്നും നേടാന്‍ കഴിഞ്ഞില്ല...
പക്ഷേ പലതും നഷ്ടപ്പെടുത്താന്‍ കഴിഞ്ഞു.....
സന്തോഷം... സമാധാനം.... ജീവിതത്തേക്കുറിച്ചുള്ള പ്രത്യാശകള്‍.....
അങ്ങനെ പലതും....
ആദ്യം ഒരു പരിചയക്കാരനായി caring....
പിന്നെ ഒരു സുഹൃത്തായി caring....
പിന്നെ ജ്യേഷ്ഠനായി caring....
പിന്നെ എല്ലാമെല്ലാമായി caring....
പക്ഷേ... എല്ലാം ഒരു നിമിഷത്തില്‍ കഴിഞ്ഞു....
എല്ലാ സ്വപ്നങ്ങളുടേയും അവസാനം....
വീണ്ടും പടി പടിയായി താഴേക്ക്...
പക്ഷേ.. കയറിയതു പോലെ തിരിച്ചിറങ്ങാന്‍ കഴിഞ്ഞില്ല....
എങ്കിലും.. ഇപ്പോള്‍ വീണ്ടും താഴത്തെ പടിയില്‍....
വെറും ഒരു പരിചയക്കാരനായി....
പക്ഷെ... caring ചെയ്യാന്‍ അനുവാദമില്ലാതെ...
തീരാ വേദനയോടെ....
തോരാ കണ്ണീരോടെ...

2010 സെപ്റ്റംബർ 20, തിങ്കളാഴ്‌ച

പുകയുന്ന അഗ്നി പര്‍വതമായി എന്റെ മനസ്സ്...
എനിക്കെന്നെ തന്നെ ഭയമായിത്തുടങ്ങിയിരിക്കുന്നു ഇപ്പൊള്‍
മനസ്സില്‍ തോന്നിയിരുന്ന ആഗ്രഹങ്ങളെല്ലാം,
അനര്‍ഹമാണെന്നു തിരിച്ചറിഞ്ഞ മോഹങ്ങളെല്ലാം...
എല്ലാം... എല്ലാം കുഴിച്ചു മൂടിയിട്ടും
ഇനിയും തുടരുന്ന ഈ അവഗണന....

വര്‍ഷങ്ങളോളം നെഞ്ചിലേറ്റി കൊണ്ടു നടന്നിട്ടും,
ക്രൂരമായ വിശ്വാസവഞ്ചന ചെയ്തവരോടു കാണിക്കുന്ന പരിഗണന പോലും...

മനസ്സില്‍ മുഖം മൂടിയും,
വാക്കിലും പ്രവൃത്തിയിലും സത്യസന്ധതയുമില്ലാത്തവരോടുള്ള വിശ്വാസം പോലും...

ഹൃദയ താളമായി.. ജീവശ്വാസം പോലെ... കൊണ്ടു നടന്നവര്‍ക്ക്,
മനസ്സു മുഴുവന്‍ ഒരു മറയുമില്ലാതെ തുറന്നു കാണിച്ചവര്‍ക്ക്,
നേടാന്‍ കഴിയുന്നില്ല എന്ന വേദന...

എനിക്കറിയില്ല ഇതെന്നെ എവിടെ കൊണ്ടെത്തിക്കുമെന്ന്....
മനസ്സു മാത്രമല്ല ജീവിതം തന്നെ കയ്യില്‍ നിന്നും വഴുതി മാറുന്നതു പോലെ....
എന്റെ പ്രവൃത്തികളിലും എന്റെ തൊഴിലില്‍ പോലും കാ‍ണിക്കുന്ന ഈ അലസത.....
പകല്‍ മുഴുവന്‍ തകര്‍ത്തഭിനയിക്കുന്നുണ്ടോ ഞാ‍ന്‍....
സന്തോഷവാനായി.... ജീവിതത്തിലെ ഓരൊ നിമിഷവും ആസ്വദിക്കുന്നവനായി...
അവസാനം എല്ലാമഴിച്ചു വച്ച് നിദ്രയെ കാത്തു കിടക്കുമ്പൊള്‍,
കൊതിച്ച സൌഹൃദം ഇന്നും നേടാനായില്ലല്ലോ എന്ന നീറ്റല്‍....
ഇതിലേറെ
എന്റെ മനസ്സ് എങ്ങനെയാണ് ഞാന്‍ തുറന്നു കാണിക്കുക....

അതിലപ്പുറം സ്വന്തം വില കളയുന്നു എന്ന പരിഹാസ ശരങ്ങള്‍...
മറുപടി ഒന്നു മാത്രം....
നമുക്കേറെ പ്രിയപ്പെട്ടവര്‍ ഇല്ലാതാകുമ്പോള്‍ നമ്മള്‍ വേദനിക്കാറുണ്ട്..
അവിടെ നമ്മള്‍ ഓര്‍ക്കാറില്ല...
നമ്മുടെ കണ്ണുനീര്‍ കണ്ട് ചുറ്റുമുള്ളവര്‍ പരിഹസിക്കുന്നുണ്ടോ എന്ന്.....

സ്വന്തം നഷ്ടങ്ങളേക്കാള്‍ വലുതല്ലല്ലൊ മറ്റൊന്നും....

എങ്കിലും.. ഇനിയും ആശ നശിക്കാത്തവനായി ഞാന്‍....
ഏറെ നന്മകളുള്ള ആ മനസ്സിന്റെ കരുണ,
ഇനിയും എന്നെത്തേടിയെത്തുമെന്ന വിശ്വാസത്തോടെ...
നല്ലൊരു സുഹൃത്ബന്ധത്തിനായ് മാത്രം...

2010 സെപ്റ്റംബർ 16, വ്യാഴാഴ്‌ച

2010 സെപ്റ്റംബർ 15, ബുധനാഴ്‌ച

.....മോഹഭംഗം.....

പ്രണയവസന്തനിലാവേ നീ
എന്തിനായ് എന്നരികില്‍ വന്നു....
ഊഷരമാം എന്‍ മനോവീഥിയില്‍
എന്തിനായ് പുതുനാമ്പു കിളിര്‍ത്തു...

എല്ലാം കരിഞ്ഞു പോയ് എല്ലാം മറഞ്ഞുപൊയ്
എന്‍ മനോവേദന ഭാക്കിയായി...
ഇത്രയും നാളറിയാത്ത പാപവും
എന്നിലേക്കെന്തേ വീണടിഞ്ഞിടുന്നു....

ഇതു വരെയറിയാത്ത മോഹവും ദു:ഖവും
ഇന്നോളമറിയാത്ത പാഠങ്ങളും...
ഇനിയുമെത്ര നാള്‍ എനിക്കറിവീലല്ലോ
ഉമിത്തീയില്‍ ഞാന്‍ ദഹിച്ചിടേണം...