പുകയുന്ന അഗ്നി പര്‍വതമായി എന്റെ മനസ്സ്...
എനിക്കെന്നെ തന്നെ ഭയമായിത്തുടങ്ങിയിരിക്കുന്നു ഇപ്പൊള്‍
മനസ്സില്‍ തോന്നിയിരുന്ന ആഗ്രഹങ്ങളെല്ലാം,
അനര്‍ഹമാണെന്നു തിരിച്ചറിഞ്ഞ മോഹങ്ങളെല്ലാം...
എല്ലാം... എല്ലാം കുഴിച്ചു മൂടിയിട്ടും
ഇനിയും തുടരുന്ന ഈ അവഗണന....
വര്‍ഷങ്ങളോളം നെഞ്ചിലേറ്റി കൊണ്ടു നടന്നിട്ടും,
ക്രൂരമായ വിശ്വാസവഞ്ചന ചെയ്തവരോടു കാണിക്കുന്ന പരിഗണന പോലും...
മനസ്സില്‍ മുഖം മൂടിയും,
വാക്കിലും പ്രവൃത്തിയിലും സത്യസന്ധതയുമില്ലാത്തവരോടുള്ള വിശ്വാസം പോലും...
ഹൃദയ താളമായി.. ജീവശ്വാസം പോലെ... കൊണ്ടു നടന്നവര്‍ക്ക്,
മനസ്സു മുഴുവന്‍ ഒരു മറയുമില്ലാതെ തുറന്നു കാണിച്ചവര്‍ക്ക്,
നേടാന്‍ കഴിയുന്നില്ല എന്ന വേദന...
എനിക്കറിയില്ല ഇതെന്നെ എവിടെ കൊണ്ടെത്തിക്കുമെന്ന്....
മനസ്സു മാത്രമല്ല ജീവിതം തന്നെ കയ്യില്‍ നിന്നും വഴുതി മാറുന്നതു പോലെ....
എന്റെ പ്രവൃത്തികളിലും എന്റെ തൊഴിലില്‍ പോലും കാണിക്കുന്ന ഈ അലസത.....
പകല്‍ മുഴുവന്‍ തകര്‍ത്തഭിനയിക്കുന്നുണ്ടോ ഞാന്‍....
സന്തോഷവാനായി.... ജീവിതത്തിലെ ഓരൊ നിമിഷവും ആസ്വദിക്കുന്നവനായി...
അവസാനം എല്ലാമഴിച്ചു വച്ച് നിദ്രയെ കാത്തു കിടക്കുമ്പൊള്‍,
കൊതിച്ച സൌഹൃദം ഇന്നും നേടാനായില്ലല്ലോ എന്ന നീറ്റല്‍....
ഇതിലേറെ എന്റെ മനസ്സ് എങ്ങനെയാണ് ഞാന്‍ തുറന്നു കാണിക്കുക....
അതിലപ്പുറം സ്വന്തം വില കളയുന്നു എന്ന പരിഹാസ ശരങ്ങള്‍...
മറുപടി ഒന്നു മാത്രം....
നമുക്കേറെ പ്രിയപ്പെട്ടവര്‍ ഇല്ലാതാകുമ്പോള്‍ നമ്മള്‍ വേദനിക്കാറുണ്ട്..
അവിടെ നമ്മള്‍ ഓര്‍ക്കാറില്ല...
നമ്മുടെ കണ്ണുനീര്‍ കണ്ട് ചുറ്റുമുള്ളവര്‍ പരിഹസിക്കുന്നുണ്ടോ എന്ന്.....
സ്വന്തം നഷ്ടങ്ങളേക്കാള്‍ വലുതല്ലല്ലൊ മറ്റൊന്നും....
എങ്കിലും.. ഇനിയും ആശ നശിക്കാത്തവനായി ഞാന്‍....
ഏറെ നന്മകളുള്ള ആ മനസ്സിന്റെ കരുണ,
ഇനിയും എന്നെത്തേടിയെത്തുമെന്ന വിശ്വാസത്തോടെ...
നല്ലൊരു സുഹൃത്ബന്ധത്തിനായ് മാത്രം...
പ്രിയപ്പെട്ട സുഹൃത്തേ.... ഇതൊരു പക്ഷേ എന്റെ അനുഭവങ്ങളാകാം.... ഭാവനകളാകാം.... ആരോടും ഉള്ള പകയും വിദ്വേഷവും അല്ല ഈ കുറിപ്പുകള്‍..... മനസ്സില്‍ തോന്നുന്ന പലതും അപ്പപ്പോഴോ പിന്നീടൊ ഒരു സുഹൃത്തിനോടെന്ന പൊലെ ഇവിടെ സംവദിക്കുന്നു... അത്ര മാത്രം... കവിതയോ സാഹിത്യമോ ഇതില്‍ കാണാന്‍ കഴിയില്ല... കാരണം ഞാന്‍ ഒരു കവിയോ സാഹിത്യകാരനോ അല്ല... വിമര്‍ശന-അനുമോദനങ്ങള്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു... ...................................................................................ഏവര്‍ക്കും സ്വാഗതം.................................................................................
evideyo vazipirinju poya enthinu vendiyo ulla vedhna alle kollam suhruthe
മറുപടിഇല്ലാതാക്കൂ