കാക്ക....
സൌന്ദര്യമില്ലെന്ന ഒരൊറ്റ കാരണം കൊണ്ട് നാമെല്ലാം വെറുക്കുന്ന ജീവി....
കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്ന ഒരു പഴമൊഴി തന്നെ നാം ഉണ്ടാക്കിയിരിക്കുന്നു....
പക്ഷേ നാം ഓര്‍ക്കാറില്ല...
ഈ പരിഹസിക്കുന്ന മലയാളി ദിവസം പത്ത് പ്രാവശ്യം കുളിച്ചാല്‍ പോലും
സായിപ്പിന്റെ നിറം കിട്ടില്ലല്ലോ എന്ന്....
പരിസര ശുചീകരണത്തിന്റെ കാര്യത്തില്‍ നമ്മളേക്കാള്‍ എത്രയോ മുന്നിലാണ് കാക്ക....
എല്ലാ ഭക്ഷണ മാലിന്യങ്ങളും സ്വയം ഭക്ഷിച്ച് നമ്മുടെ പരിസരം ശുദ്ധി വരുത്തുന്നു...
വിശന്നു വലഞ്ഞ് അടുക്കളപ്പുറത്തെത്തുന്ന കാക്കയെ കല്ലെറിഞ്ഞോടിക്കുന്ന നമ്മള്‍...
വാലാട്ടിക്കൊണ്ടു മാത്രം സ്നേഹം പ്രകടിപ്പിക്കുന്ന പോമറേനിയന്‍ പട്ടിക്കുഞ്ഞിനു
മൃഷ്ടാന്ന ഭൊജനം നല്‍കുന്നു....
സ്വാര്‍ത്ഥനായ അതേ മനുഷ്യന്‍ തന്നെ
മരിച്ച ആത്മാവിനു മൊക്ഷം ലഭിക്കാന്‍ ബലിക്കാക്കയെ വിരുന്നു വിളിക്കുന്നു....
ഐക്യത്തിന്റെ കാര്യത്തിലും സ്വജനങ്ങളോടുള്ള സ്നേഹത്തിന്റെ കാര്യത്തിലും
കാക്കകള്‍ എത്രയോ മുന്നില്‍....
ഒരു അപകടം സ്വജനങ്ങള്‍ക്കു നടന്നാല്‍ അവ എല്ലാവരേയും വിളിച്ചു കൂട്ടുന്നു....
ഏറെ ഭക്ഷണം കാണുന്നവയും തന്റെ എല്ലാ സുഹൃത്തുക്കളേയും വിളിച്ചു വരുത്തുന്നു...
അവര്‍ക്കു ജാതിയും മതവുമില്ല... എല്ലാവരും തുല്യര്‍....
അധികഭക്ഷണം മരപ്പൊതിലോ വാഴക്കൂമ്പിനിടയിലോ
നാളെക്കു വേണ്ടി കരുതി വക്കുന്നതും കാക്ക....
കഥകളിലെ കാക്ക കൌശലക്കാരന്‍....
നെയ്യപ്പം കട്ടു തിന്നുന്നവന്‍....
വളര്‍ത്തു പൂച്ച പാല്‍ കട്ടു കുടിച്ചാലും നമുക്കു പരാതിയില്ല....
ഇഷ്ടമില്ലത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നാണല്ലൊ....
മറ്റുള്ളവരുടെ കുഞ്ഞിനേപ്പൊലും അടയിരുന്ന് വിരിയിച്ച്
വളര്‍ത്തി വലുതാക്കുന്ന മഹാമനസ്കയായ കാക്ക....
ഇവിടെ സ്വന്തം കുഞ്ഞിനെ സ്നെഹിക്കാന്‍ മടിക്കുന്ന...
കാണാന്‍ പൊലും ഇഷ്ടമില്ലാത്ത ചില മനുഷ്യര്‍....
എന്നിട്ടും നമ്മള്‍ കാക്കകളെ വെറുക്കുന്നു... ആട്ടിയോടിക്കുന്നു...
സ്വയമറിയാതെ വന്ന വൈരൂപ്യത്തിനു പീഡിപ്പിക്കുന്നു....
എന്തിന്റേയും ബാഹ്യസൌന്ദര്യം മാത്രം നോക്കുന്ന നമ്മള്‍
പല മനസ്സിന്റേയും നന്മ അറിയുന്നില്ല....
അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിക്കുന്നു....
മധുരം പൊതിഞ്ഞ വാക്കുകള്‍ക്കും
കൃത്രിമമായുണ്ടാക്കുന്ന വ്യക്തിത്വത്തിനുമാണിവിടെ പ്രാധാന്യം...
നല്ല അഭിനേതാക്കള്‍ക്കേ നല്ല സൌഹൃദം നേടാനാകൂ....
ഇവിടെയെന്നല്ല... എവിടെയും....!!!
പ്രിയപ്പെട്ട സുഹൃത്തേ.... ഇതൊരു പക്ഷേ എന്റെ അനുഭവങ്ങളാകാം.... ഭാവനകളാകാം.... ആരോടും ഉള്ള പകയും വിദ്വേഷവും അല്ല ഈ കുറിപ്പുകള്‍..... മനസ്സില്‍ തോന്നുന്ന പലതും അപ്പപ്പോഴോ പിന്നീടൊ ഒരു സുഹൃത്തിനോടെന്ന പൊലെ ഇവിടെ സംവദിക്കുന്നു... അത്ര മാത്രം... കവിതയോ സാഹിത്യമോ ഇതില്‍ കാണാന്‍ കഴിയില്ല... കാരണം ഞാന്‍ ഒരു കവിയോ സാഹിത്യകാരനോ അല്ല... വിമര്‍ശന-അനുമോദനങ്ങള്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു... ...................................................................................ഏവര്‍ക്കും സ്വാഗതം.................................................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ